Search Athmeeya Geethangal

982. ആത്മനാഥനാഗമിപ്പാന്‍ ആസന്നമായ്  
Lyrics : T.C.V.
1   ആത്മനാഥനാഗമിപ്പാന്‍ ആസന്നമായ് ദിനങ്ങള്‍
     ആടലകന്നാമോദാല്‍ വാണിടും യുഗായുഗങ്ങള്‍
         
          നാഥനേശു വന്നിടും വാനമേഘ വാഹനേ
          ചേരും നാം പ്രിയന്നരികില്‍ കാണും നാം നേരില്‍ നാഥനെ
 
2   കാഹളങ്ങള്‍ കേള്‍ക്കുവാനായ് കാതോര്‍ക്കുവിന്‍ നേരമായ്
     കാലമേറെയില്ലിനിയും കാത്തിരിക്കാം കുതുകമോടെ-
 
3   കാലമെല്ലാം തീര്‍ന്നിടാറായ് കാന്തനേശു വന്നിടാറായ്
     കണ്ണുനീരും തോര്‍ന്നിടാറായ് കാന്തയേ നീ ആനന്ദിക്ക-
 
4   ഉദിക്കാറായ് ഉദയതാരം ഉണര്‍ന്നിടാം സോദരരേ
     ഉലയാതെയുലകില്‍ നാം ഉയര്‍ത്തിടാം യേശുവിനെ-
 
5   പ്രത്യാശാ നാടതിന്നായ് പ്രത്യാശയോടിഹത്തില്‍
     പ്രതിവാസരം ഒരുങ്ങാം പ്രിയനാകുമശുവിന്നായ്-

 Download pdf
33906997 Hits    |    Powered by Revival IQ