Search Athmeeya Geethangal

1127. വരുവിന്‍! ഈ നല്ല സമയം 
Lyrics : K.V.Jo.
വരുവിന്‍! ഈ നല്ല സമയം വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചിടുന്നു
 
1   ഭൂതലവാസം കണ്ണുനീരില്‍ ഭാരത്തോടെ നീ കഴിക്കുകയോ?
     വന്നുടന്‍ പാദം തേടിടുകില്‍ വിണ്ണതില്‍ നിന്നെ ചേര്‍ത്തിടുമേ-
 
2   ഉലകം മായ അഴകും സമം അതു നമ്പാതെ മയക്കും നിന്നെ
     മരണമൊരുനാള്‍ വന്നിടുമേ മറക്കാതെ നിന്‍ രക്ഷകനെ-
 
3   വാനത്തിന്‍ കീഴേ ഭൂമി മീതേ വാനവനേശു നാമമെന്യേ
     രക്ഷിപ്പാന്‍ മാര്‍ഗ്ഗം വേറെയില്ല രക്ഷകനേശു താന്‍ വഴിയേ-
 
4   സത്യവചനം കേട്ടു നീ വാ! നിത്യജീവന്‍ നിനക്കേകിടുമേ
     നിന്‍പേരും ജീവപുസ്തകത്തില്‍ ഉണ്മയായ് ഇന്നു എഴുതിടുമേ

 Download pdf
33907469 Hits    |    Powered by Revival IQ