961. വരുവാറായ് വരുവാറായ് ഗുരു
Lyrics : E.K.G.രീതി: സയനാരാ സയനാരാ
വരുവാറായ് വരുവാറായ് ഗുരുവരനേശു താനതിവേഗം
തിരുജനമരികില് ചേരാറായ് ദുരിതമശേഷവും തീരാറായ്
1 കാഹളനാദം കേള്‍ക്കാറായ് വ്യാകുലമെല്ലാം തീരാറായ്
താമസമില്ലിനി തിരുസഭയേ! നാഥന് സന്നിധി അണയാറായ്-
2 ക്രൂശിലെ മരണം മൂലമിതാ ക്രോധമശേഷവും തീര്‍ന്നല്ലോ
ആശ്രയമവനില് വയ്പവര്ക്കു ആശിഷമരുളാനവനിരിപ്പൂ-
3 പ്രതികൂലത്തിന് കാറ്റുകളാല്‍ അതികാഠിന്യം വലഞ്ഞവരെ
അതിവാത്സല്യം പുണര്‍ന്നിടും പ്രതിഭാപൂരമവര് വാഴും
![](images/PDF.gif)
Download pdf