Search Athmeeya Geethangal

980. വരുമേശു വാനിലന്നാള്‍ അവനോ 
Lyrics : G.P.
രീതി: മലര്‍തോറും മന്ദഹാസം
         
വരുമേശു വാനിലന്നാള്‍ അവനോടു ചേര്‍ന്നിടും നാം
പിരിയാതെയെന്നും വാഴും അതിമോദമോടെ നമ്മള്‍
 
1   നാമിന്നു അന്യരായി പാര്‍ക്കുന്നു പാരിലെന്നാല്‍
     നമുക്കായൊരുക്കീടുന്നു അതിരമ്യമായ ഗേഹം
     അതിലേശുവോടുകൂടെ അനവദ്യധന്യരായി
     പിരിയാതെയെന്നും വാഴും അതിമോദമോടെ നമ്മള്‍
 
2   കര്‍ത്താവിലിന്നു നമ്മള്‍ ചെയ്യുന്ന വേലകള്‍ക്കായ്
     നല്‍കും പ്രതിഫലങ്ങള്‍ ദൂതഗണസദസ്സില്‍
     തീരാവിനകള്‍ തീര്‍ന്നു ഉല്ലാസരായി വിണ്ണില്‍
     പിരിയാതെയെന്നും വാഴും അതിമോദമോടെ നമ്മള്‍-
 
3   അഴിയുമീമര്‍ത്യദേഹം ആ ദിവ്യകാന്തിയാലെ
     അഴകുള്ളതായി മാറും അവനോടു തുല്യമായി
     തേജസ്സാലന്നു നിത്യ അവകാശ ഭാഗ്യനാട്ടില്‍
     പിരിയാതെയെന്നും വാഴും അതിമോദത്തോടെ നമ്മള്‍-

 Download pdf
33906856 Hits    |    Powered by Revival IQ