Search Athmeeya Geethangal

938. വരുമൊരുനാള്‍ പ്രാണപ്രിയന്‍ ദു 
Lyrics : P.T
വരുമൊരുനാള്‍ പ്രാണപ്രിയന്‍ ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
 
1   ലോകത്തില്‍ തിങ്ങും ക്ലേശങ്ങളകറ്റി
     മേഘത്തിലെന്നെ ചേര്‍ത്തിടും ഒരുനാള്‍
     അകമതിലതിനാല്‍ സംഗീതം പാടി
     ലോകത്തിലനുദിനം വസിക്കും ഞാന്‍ സുഖമായ്-
 
2   രോഗങ്ങള്‍ ശോകങ്ങള്‍ ആകുലം വ്യാകുലം
     ആകവേ തിങ്ങി ഭാരപ്പെടുമ്പോള്‍
     കണ്ണീര്‍ തുടയ്ക്കും കൈകളാല്‍ താങ്ങി
     ലോകത്തിലനുദിനം നടത്തിടും നാഥന്‍-
 
3   കാഹളം മുഴങ്ങും മരിച്ചോരുയിര്‍ക്കും
     മരണവും മാറി ഞാന്‍ ജീവനില്‍ വാഴും
     അഴിയുമെന്‍ ദേഹം പുഴു തിന്നാലും
     അഴിയാമഹത്ത്വത്തിന്‍ തേജസ്സില്‍ വാഴും-

 Download pdf
33907132 Hits    |    Powered by Revival IQ