Search Athmeeya Geethangal

977. വരുന്നു വേഗം യേശു രാജന്‍ ഭരണം 
Lyrics : G.P.
1   വരുന്നു വേഗം യേശു രാജന്‍ ഭരണം ഭൂമേല്‍ ചെയ്തിടുവാന്‍
     ദൈവികരാജ്യം സ്ഥാപിക്കുവാന്‍ വരുന്നു വേഗം യേശുരാജന്‍
         
          ആ....ആനന്ദമേ പരമാനന്ദമേ അന്നാളിലെന്തോരാനന്ദമേ
          മനുവേല്‍ മശിഹ നീതിയില്‍ രാജനായ് -ഭൂ-
          വാഴുമന്നാളിലെന്താനന്ദമേ
 
2   സാത്താനെ ബന്ധനം ചെയ്തിടുമേ ശാശ്വത ശാന്തി പകര്‍ന്നിടുമേ
     സന്താപങ്ങള്‍ പറന്നോടിടുമേ സത്ഭരണം ഭൂവിലായിടുമേ-
 
3   യുദ്ധവും ക്ഷാമവും ഭൂകമ്പവും ഉഗ്രജനങ്ങളിന്‍ കൊലവിളിയും
     ഭീകര വാഴ്ചയും മാറിടുമേ പ്രീതിയോടേവരും വസിച്ചിടുമേ-
 
4   മരുഭൂതലവും മലരണിയും വരണ്ടഭൂമയില്‍ ഫലം പെരുകും
     അനുഗ്രഹമാരിയാല്‍ ജലം നിറയും അവനിയിലേശു വാണിടുമ്പോള്‍-
 
5   നിന്ദിതരും രക്തസാക്ഷികളും മന്നിതില്‍ പാടുകളേറ്റവരും
     പൊന്മുടി ചൂടിയന്നാര്‍ത്തു പാടി മന്നവന്‍ ക്രിസ്തുവിന്‍ കൂടെ വാഴും-                   

 Download pdf
33906832 Hits    |    Powered by Revival IQ