Lyrics : K.V.J.
രീതി: അറിയുന്നല്ലോ നാഥന്
1 വരുന്നുവല്ലോ നാഥന് വരുന്നുവല്ലോ!
വാനമേഘത്തേരിലേറി വരുന്നുവല്ലോ!
അത്തിവൃക്ഷം തളിര്ത്തല്ലോ വേനലായല്ലോ
പുത്തനെരൂശലേമതില് എത്തിടാമല്ലോ!
2 നാളു വന്നല്ലോ! നല്ല നാളു വന്നല്ലോ!
നമ്മളെല്ലാമൊത്തു ചേരും നാളു വന്നല്ലോ!
കാട്ടുപ്രാക്കള്ക്കൊപ്പം നമ്മളൊത്തു ചേര്‍ന്നിടും
കൂട്ടമായി പാട്ടുപാടി നൃത്തമാടുമേ!
3 വേളി വന്നല്ലോ വാനില്‍ വേളി വന്നല്ലോ!
മേധമായ കുഞ്ഞാടിന്റെ വേളി വന്നല്ലോ!
രക്തത്താല്‍ വിശുദ്ധരായ കാന്തയാം നമ്മെ
കര്ത്തന് തിരുമാര്‍വ്വില്‍ ചേര്‍ക്കും സത്വരം നമ്മെ-
4 കാലമായല്ലോ ആഹാ! കാലമായല്ലോ!
കാന്തനൊത്തു വിശ്രമിപ്പാന്‍ കാലമായല്ലോ!
ആ മണവറയ്ക്കകത്തു പൂകിടും നമ്മള്
ആനന്ദത്തിന് വീണ മീട്ടി പാടിടും മേലില്‍-
![](images/PDF.gif)
Download pdf