Search Athmeeya Geethangal

939. വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൗ 
Lyrics : K.V.S
വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൗ
നിരന്ന തന്‍ പരിവാരപദവികളോടെ
 
1   നരന്നു വാഴ്വാന്‍ ഭൂമിയോരുക്കിനനാദിയില്‍
     നരനുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍-
 
2   നരസുതനായവന്‍ മരിച്ചുയര്‍ത്താകയാല്‍
     ഭരണീ ഭൂമേല്‍ ചെയ്വാന്‍ ലഭിച്ചവകാശം-
 
3   പിതൃഭരണാസന-മവന്നുദേവന്‍ നല്‍കു-
     മധിപനാമിവനെന്നു പ്രവചനമുണ്ട്-
 
4   ജരിച്ച ഭരണങ്ങള്‍ മറിച്ചു നീക്കിത്തന്‍റെ
     വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാന്‍-
 
5   കഠിനനിയമങ്ങള്‍ തടവു ചെയ്തെങ്ങും താന്‍
     കുടിലത വിട്ടു ധര്‍മ്മം നടത്തുവതിന്നായ്-
 
6   തന്നുടെ പേര്‍ക്കായി മന്നിലലഞ്ഞ തന്‍
     നിന്ദിതജനങ്ങടെ നിലവിളി നീക്കാന്‍-
 
7   തിരുജനങ്ങള്‍ക്കേറ്റം ദുരിതമിയറ്റിയോ
     രരികുലങ്ങള്‍ക്കു തക്ക പ്രതികാരം ചെയ്വാന്‍-
 
8   പരമപിതാവിന്‍റെ തിരുഹിതമൊത്തുഭൂ-
     യെരുശലേംപുരി രാജനഗരമാക്കിടാന്‍-  

 Download pdf
33907217 Hits    |    Powered by Revival IQ