Search Athmeeya Geethangal

943. വരിക വേഗം ദേവാ തവ തിരുജന 
Lyrics : M.E.C.
രീതി: അരുമതാതാ! നിന്‍റെ
         
വരിക വേഗം ദേവാ തവ
തിരുജനങ്ങള്‍ക്കുള്ള ദുരിതങ്ങള്‍ തീര്‍ക്കുവാന്‍-വരിക വേഗം
വരിക നീ ധരണിയില്‍ വേഗം വന്നു
തരിക നിന്‍ തിരുകൃപാസേകം ദിവ്യ
ഭരണം വരണം കരുണക്കടലേ കാന്താ നീ-
 
1   യുദ്ധശ്രുതികള്‍ കാതില്‍ മുഴങ്ങുന്നേ മര്‍ത്യര്‍
     ക്രദ്ധവൈരികളായി പൊരുതുന്നേ ഇദ്ധരണീതലം ഹാ! നടുങ്ങുന്നേ
     ക്ഷാമ ബദ്ധരായ് മര്‍ത്യരെല്ലാം കുഴങ്ങുന്നേ-നിന്‍റെ
     വരവല്ലാതൊരു ഗതിയില്ല ദിവ്യ
     ഭരണം വരണം കരുണക്കടലേ കാന്താ നീ-
 
2   കൊള്ളക്കാര്‍ പീഡനങ്ങള്‍ തുടരുന്നേ നിന്നെ
     തള്ളിപ്പറഞ്ഞു പലര്‍ പിരിയുന്നേ പലര്‍ക്കുള്ളത്തിലെഴും സ്നേഹം
     കുറയുന്നേ-നിന്‍റെ വരവല്ലാ-തൊരു ഗതിയില്ല ദിവ്യ
     ഭരണം വരണം കരുണക്കടലേ കാന്താ നീ-
 
3   അത്തിവൃക്ഷം തളിര്‍ത്തു തുടങ്ങുന്നേ
     വേനലടുത്തുപോയെന്നു ഞങ്ങള്‍ കരുതുന്നേ
     അത്തല്‍ തീരുവാന്‍ ഞങ്ങള്‍ കൊതിക്കുന്നേ-നീയി-
     ങ്ങടുക്കല്‍ വാതില്‍ക്കലായെന്നറിയുന്നേ-നിന്‍റെ
     വരവല്ലാതൊരു ഗതിയില്ല ദിവ്യ
     ഭരണം-വരണം-കരുണക്കടലേ കാന്താ നീ-
 
4   ശോകത്താല്‍ ഹൃദയം ഹാ!       കലങ്ങാതെ ഞങ്ങള്‍
     ലോകത്തിന്‍ മടിത്തട്ടില്‍ മയങ്ങാതെ ദുഷ്ടദാസരായ് ഞങ്ങള്‍
     ഭവിക്കാതെ കൃപാ വൃഷ്ടി വര്‍ഷിക്കണം നീ കുറയാതെ നിന്‍റെ
     വരവല്ലാതൊരു ഗതിയില്ല ദിവ്യ
     ഭരണം-വരണം-കരുണക്കടലേ കാന്താ നീ-

 Download pdf
33907154 Hits    |    Powered by Revival IQ