Search Athmeeya Geethangal

1119. വന്നു കേള്‍പ്പിന്‍ സ്നേഹിതരേ! 
Lyrics : P.V.T.
വന്നു കേള്‍പ്പിന്‍ സ്നേഹിതരേ! ദൈവത്തിന്‍റെ വചനം
ഇന്നു ഞങ്ങള്‍ ഘോഷിക്കുന്ന രക്ഷയിന്‍ വിളംബരം
 
1   നാശപാത്രരായവര്‍ക്കു രക്ഷയിന്‍ നല്‍ദൂതിനെ
     നല്‍കുവാനായ് ഞങ്ങള്‍ വന്നു യേശുവിന്‍റെ നാമത്തില്‍-
 
2   കേട്ടുകൊള്‍വിന്‍ കേട്ടുകൊള്‍വിന്‍ ദിവ്യദൂതു സാദരം
     കേട്ടു നിങ്ങള്‍ വിശ്വസിച്ചുകൊള്‍വിനെന്നാല്‍ ജീവിക്കും-
3   ലോകമെല്ലാം ലാഭമാക്കി ദേഹിയെ കെടുക്കുകില്‍
     ശോകമല്ലാതെന്തു ലാഭമുണ്ടു ലഭ്യമാകുവാന്‍-
 
4   സ്വന്തരക്ഷ തേടിടാതെ ഹന്ത! ജീവിച്ചിടുകില്‍
     എന്തരിഷ്ടരായ് ഭവിക്കും അന്ത്യവിധിനാളിങ്കല്‍-
 
5   ഇത്രവല്യ ഇത്രവല്യ രക്ഷയെ നിഷേധിച്ചാല്‍
     കര്‍ത്തന്‍ വിധിചൊല്ലും നാളിലെങ്ങനെയൊഴിഞ്ഞുപോം?
 
6   ഇക്ഷണത്തില്‍ ഇക്ഷണത്തില്‍ രക്ഷകന്‍റെ പാദത്തില്‍
     പക്ഷമോടണഞ്ഞു വന്നു രക്ഷപ്രാപിച്ചിടുവിന്‍-                 

 Download pdf
33907341 Hits    |    Powered by Revival IQ