Search Athmeeya Geethangal

1134. വന്നിടുവിന്‍- ഇപ്പോള്‍ വന്നിടുവിന്‍ 
Lyrics : G.P
വന്നിടുവിന്‍- ഇപ്പോള്‍ വന്നിടുവിന്‍ നിന്നെ യേശു വിളിക്കുന്നിതാ!
രക്ഷ തന്നിടുവാന്‍ മോക്ഷം നല്‍കിടുവാന്‍
യേശുക്രിസ്തു വിളിക്കുന്നിതാ!
 
1   വിണ്ണിന്‍മഹിമ വിട്ടു മണ്ണിലിറങ്ങി ഘോര
     ക്രൂശില്‍ മരിച്ചുയിര്‍ത്തു രക്ഷകന്‍ ജീവിക്കുന്നു-
 
2   അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും
     ആശ്വാസം നല്‍കിടുവാന്‍ യേശു വിളിക്കുന്നിതാ-
 
3   സ്വര്‍ഗ്ഗത്തിന്‍ പാതയും താന്‍ സത്യവും ജീവനും താന്‍
     ജീവന്‍റെ അപ്പവും താന്‍ ജീവനെ തന്നവന്‍ താന്‍-
 
4   മൃത്യു വരുന്നതിന്‍ മുന്‍ ക്രിസ്തുവിലാശ്രയിപ്പിന്‍
     നിത്യമാം ദണ്ഡനത്തില്‍ നിത്യമുഴന്നിടാതെ-
 
5   യേശുവിന്‍ പാദേ വീണു പാപങ്ങളേറ്റു ചൊന്നാല്‍
     പാപവിമോചനം താന്‍ തന്നിപ്പോള്‍ സ്വീകരിക്കും-

 Download pdf
33907014 Hits    |    Powered by Revival IQ