Search Athmeeya Geethangal

1160. ആണിപ്പാടുള്ളതാം പാണികള്‍ നീട്ടി 
Lyrics : T.O.C.
       
രീതി: ഉള്‍ത്താരിലായിരം
 
ആണിപ്പാടുള്ളതാം പാണികള്‍ നീട്ടിയിന്നേശു കര്‍ത്താവു നിന്നെ
മാര്‍വ്വിലണച്ചിടാന്‍ മാടി വിളിക്കുന്നു ആ വിളി കേള്‍ക്കുമോ നീ?
 
1   ലോകയിമ്പങ്ങളില്‍ ഭൂനിക്ഷേപങ്ങളില്‍
     നീ രസിച്ചു വസിച്ചാല്‍-ഇന്നു നീ രസിച്ചു വസിച്ചാല്‍
     ശോകസമ്പൂര്‍ണ്ണമാം നിത്യനരകം നിന്നോഹരിയോര്‍ത്തു കൊള്‍ക-
 
2   നല്ലിടയനാകും യാഹ്വയെ പിന്‍ചെന്നാല്‍
     അല്ലലില്ലാടുകള്‍ക്ക്-തെല്ലും അല്ലലില്ലാടുകള്‍ക്ക്
     നല്ല സഖിയവന്‍ വല്ലഭമാര്‍ന്നതാം തോളില്‍ വഹിച്ചുകൊള്ളും-
 
3   നിന്നുടെ പാപത്തിന്‍ ശിക്ഷ തന്‍പുത്രന്മേല്‍
     സ്വര്‍ഗ്ഗതാതന്‍ ചുമത്തി-തന്നെ കാല്‍വറി ക്രൂശില്‍
     കൈവിട്ടഹോ നിന്‍റെ മരണശിക്ഷയൊഴിപ്പാന്‍-
 
4   നിന്നുടെയാത്മാവു പാതാളവേദനാ-
     മൃത്യുവെടിഞ്ഞിനിമേല്‍ -ഘോര മൃത്യുവെടിഞ്ഞിനിമേല്‍    
     സ്വര്‍ഗ്ഗസൗഭാഗ്യമാം നിത്യജീവന്നവകാശിയാക്കിടുവാനായ്-            T.O.C.

 Download pdf
33906986 Hits    |    Powered by Revival IQ