Search Athmeeya Geethangal

1145. വന്നിടുക യേശു പാദേ തന്നിടും 
Lyrics : C.J.
വന്നിടുക യേശു പാദേ തന്നിടും താന്‍ നിത്യജീവന്‍
 
1   ഏകമോക്ഷവാതില്‍ ലോകരക്ഷകനേശുവത്രേ
     വഴിയും സത്യവും ജീവനുമവനേ വരുമോ നീയിന്നവന്‍ ചാരേ?-
 
2   പുല്ലിന്‍ പൂക്കള്‍ പോലെയല്ലോ നിന്നുടെ ജീവിതമേ
     വാടിക്കൊഴിയും മരണം വരുമ്പോള്‍ നേടിയതെല്ലാം ആര്‍ക്കാകും?-
 
3   ലോകം ഒടുവില്‍ നിന്നെ ശോകക്കടലില്‍ തള്ളിടുമേ
     ജീവിത നൗകയിലവന്നിടമേകി പോവുക ജീവവഴിയില്‍ നീ-
 
4   ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ?
    ഇനിയും സമയം ലഭിച്ചിടുമെന്നോ? ഇതു നിന്‍ രക്ഷാ ദിനമല്ലോ-    

 Download pdf
33907021 Hits    |    Powered by Revival IQ