Search Athmeeya Geethangal

1144. വന്നിടുക സ്നേഹമായ് വിളിച്ചിടുന്നു 
Lyrics : P.M.J
വന്നിടുക സ്നേഹമായ് വിളിച്ചിടുന്നു യേശു
മന്നിടത്തില്‍ മാനവര്‍ സമസ്തരും
 
1   ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍-യേശു
     ഉലകിതില്‍ ബലിയായിത്തീര്‍ന്നു കന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍
     കഷ്ടങ്ങളും നിന്ദകളും സഹിച്ചു-
 
2   പാപിയായ് പാരില്‍ നീ മരിച്ചാല്‍-അങ്ങു
     പാതാളത്തില്‍ ചേര്‍ന്നിടും സുനിശ്ചയം പാപങ്ങള്‍ ക്ഷമിച്ചിടും
     സ്വര്‍ഗ്ഗലോകം ചേര്‍ത്തിടും പാപി വന്നിടുക യേശു സന്നിധൗ-
 
3   അല്‍പ്പകാലം മാത്രമുള്ള ജീവിതം-ഭൂവില്‍
     ക്രിസ്തിന്നായ് നീ സമര്‍പ്പിച്ചിടുകില്‍ ദുഷ്ടനെ ജയിച്ചിടാം
     പുഷ്ടമോദം വാണിടാം ശ്രേഷ്ഠനാം ശ്രീയേശുവെ നമിച്ചിടാം-            P.M.J

 Download pdf
33907179 Hits    |    Powered by Revival IQ