Search Athmeeya Geethangal

374. വന്നിടേണം യേശുനാഥാ! ഇന്നീയോ 
1   വന്നിടേണം യേശുനാഥാ! ഇന്നീയോഗമദ്ധ്യേ നീ
     തന്നരുള്‍ക നിന്‍ വരങ്ങള്‍ നിന്‍സ്തുതി കൊണ്ടാടുവാന്‍
 
2   മന്നിടത്തില്‍ വന്ന നാഥാ! പൊന്നു തിരുമേനിയേ!
     നന്ദിയോടിതാ നിന്‍ ദാസര്‍ വന്നു നിന്നെ കുമ്പിടാന്‍
 
3   ആണിയേറ്റ പാടുകളെ കാണിച്ചിന്നീ ദാസരെ
     നാണിക്കാത്ത സാക്ഷികളായ് തീര്‍ക്കണം എന്നേശുവേ
 
4   താതനാമെന്‍ ദൈവമേ ശ്രീയേശുനാമം മൂലമേ
     തന്നിടേണമാത്മദാനം പ്രാര്‍ത്ഥന ചെയ്തീടുവാന്‍
 
5   വൈരിയാം ജഡം പിശാചു ലോകമെന്നിവയിതാ
     ഘോരസേനയോടു വന്നു പോരിനായ് മുതിര്‍ന്നഹോ
 
6   ഇത്ര വല്യസേനയോടെ തീര്‍പ്പതിനു ഞങ്ങളില്‍
     ത്രാണിയേതുമില്ലാ കര്‍ത്താ പാദത്തില്‍ വീണിടുന്നേന്‍
 
7   വിക്കനാകും മോശയെ നീ വാക്കിലേറ്റം ധീരനായ്
     ആക്കിയല്ലോ നിന്‍കൃപാ വരങ്ങളാലെന്‍ ദൈവമേ
 
8   ആടുകള്‍ക്കിടയനേ നിന്‍ പൊന്നുനാദം കേട്ടിതാ
     നാടുവിട്ടു വീടുവിട്ടു കൂട്ടം വിട്ടിറങ്ങിയേ
 
9   ഇസ്രയേലിന്‍ ഗോത്രങ്ങള്‍ക്കു മുന്‍നടന്ന മേഘമേ
     ഇന്നീ ദാസര്‍ മുന്‍നടന്നു കാട്ടിടേണമേ വഴി
 
10 ഹല്ലേലുയ്യ യേശുവിനും താതനാത്മനെന്നുമേ
          ഹല്ലേലുയ്യാ നിത്യകാലം നിത്യഗാനം പാടും ഞാന്‍-

 Download pdf
33907377 Hits    |    Powered by Revival IQ