Search Athmeeya Geethangal

955. വന്നിടും യേശു വന്നിടും വേഗം 
Lyrics : M.E.C.
വന്നിടും യേശു വന്നിടും വേഗം മന്നിതില്‍ വന്നിടുമേ
വല്ലഭനേശു ഉന്നതനാഥന്‍ വന്നിടും മേഘമതില്‍
 
1   മന്നവന്‍ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ
     മണ്ണില്‍നിന്നുയരും ഭക്തഗണങ്ങള്‍ വിണ്ണില്‍ തന്നരികില്‍ ചേര്‍ന്നിടുമേ-
 
2   ലോകം മുഴുവന്‍ ഭരണം നടത്താന്‍ ശോകമകറ്റിടുവാന്‍
     യൂദയിന്‍ സിംഹം രാജാധിരാജന്‍ മേദിനി തന്നില്‍ വന്നിടുമേ-
 
3   സര്‍വ്വസൃഷ്ടിയുമൊന്നു പോലിന്നു കാത്തു ഞരങ്ങിടുന്നു
     ശാപമകറ്റാന്‍ സ്വാതന്ത്ര്യമേകാന്‍ ശാലേമിന്‍ രാജന്‍ വന്നിടുമേ-
 
4   പശി ദാഹമെല്ലാം പറന്നകലും തന്‍ പരിശുദ്ധഭരണമതില്‍
     നീതിയിന്‍ സൂര്യന്‍ സ്നേഹക്കതിരാല്‍ ഭീതിയിരുള്‍ നിര നീക്കിടുമേ-
 
5   വരണം യേശുരാജന്‍ വരണം സത്ഭരണം വരണം
     വന്നേ തോരൂ ഭക്തരിന്‍ കണ്ണീരന്നേ തീരൂ വേദനകള്‍

 Download pdf
33907294 Hits    |    Powered by Revival IQ