Search Athmeeya Geethangal

664. വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍ 
Lyrics : Joy J.
വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍ ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതിന്നൊന്നുമില്ല എന്നും കരങ്ങളില്‍ വഹിച്ചവനേ (2)
 
1   നന്മ മാത്രം ഞങ്ങള്‍ക്കായ് തന്നു നവ്യമാക്കി ഈ ജീവിതം
     നാവിനാലെ കീര്‍ത്തിച്ചിടുവാന്‍ നാള്‍മുഴുവന്‍ കൃപ കാട്ടി നീ (2)
 
2   ബഹുദൂരം  മുന്നോട്ടു പോകാന്‍ ബലം നല്‍കി നീ നടത്തി
     തളര്‍ന്നോരോ നേരത്തിലെല്ലാം തവ കരങ്ങള്‍ ആശ്വാസമായ് (2)
 
3   ഓടി മറയുന്ന നാളുകളെല്ലാം ഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യം
     ഓരോ ജീവിതനിമിഷങ്ങള്‍ പോലും ഓതിടുന്നു തവസാന്നിദ്ധ്യം (2)
 
4   മനസ്സിന്‍ വ്യഥ നീയെന്നും കണ്ടു മനസ്സലിഞ്ഞു നീ ദയ കാട്ടി
     ഇരുളേറും പാതയിലെല്ലാം ഇതുവരെയും താങ്ങിയല്ലോ (2)

 Download pdf
33906947 Hits    |    Powered by Revival IQ