Search Athmeeya Geethangal

136. വന്ദിച്ചിടുവിനിന്നു സോദരരേ,  
Lyrics : T.C.V.
രീതി: വന്ദനം യേശുപരാ
         
വന്ദിച്ചിടുവിനിന്നു സോദരരേ, വന്ദിതനേശുവിനെ
നന്ദിയിന്നുള്ളങ്ങളാല്‍പാടി വാഴ്ത്തു വന്ദിതനാമവനെ
 
1   പാപത്തിന്നന്ധതയില്‍ പാടുപെട്ട പാപിയെ സ്നേഹിച്ചവന്‍
     പാരിതില്‍ പാടുപെട്ടു നാഥന്‍ നിന്‍റെ പാപങ്ങള്‍ പോക്കിടുവാന്‍-
 
2   പാപമറിയാത്തവന്‍ പാപികള്‍ക്കായ് പാപമായ് തീര്‍ന്നതിനാല്‍
     പാപത്തിന്‍ ബന്ധനത്തിന്‍ മോചനം
     നാം പ്രാപിച്ചു വന്‍ കൃപയാല്‍-
 
3   ഏകജാതനെ തകര്‍പ്പാനിഷ്ടമായ് എന്നെയും സ്നേഹിച്ചതാല്‍
     പിതാവിന്നീ മഹാസ്നേഹം നാമോര്‍ത്തു സ്തുതിക്കണമവനെ-
 
4   സ്വര്‍ഗ്ഗത്തിന്‍ സാരമവന്‍ താണുവന്നു മന്നില്‍ മനുജനെപ്പോല്‍
     സ്വര്‍ഗ്ഗഭാഗ്യവും തന്നു നരരെയും സ്വര്‍ഗ്ഗീയരാക്കിടുവാന്‍-
 
5   ഈ മഹല്‍ ഭാഗ്യാംശികള്‍ ആയിടുന്നോ രേവരുമേ സ്തുതിപ്പിന്‍
     പാപത്തിന്‍ പ്രായശ്ചിത്തം ആയിടുന്ന കുഞ്ഞാടാമേശുവിനെ-                             

 Download pdf
33907254 Hits    |    Powered by Revival IQ