Lyrics : K Daniel Williams, Kochi(രീതി:മാനസമോദക)
കൂരിരുളേറുമെൻ ജീവിതപ്പടകിൽ
ചാരേയെൻ ദൈവം സഹായകനാം
കാർമുകിൽ മൂടിത്തിരകളുയരുകിൽ
ദൈവമെന്നരികിലുണ്ട്
1. സ്നേഹിതരെന്നെ വേർപിരിയുമ്പോൾ
ശോധനയേറിടുമ്പോൾ
നീറുമെൻ മനസ്സിന്നാനന്ദമേകാൻ
ദൈവമെൻ ചാരെയുണ്ട്
2. രാപ്പകൽ രോഗപീഡകളേറ്റെൻ
ദേഹം ക്ഷയിച്ചിടുകിൽ
മമ കൃപ മതിയെന്നരുമയോടരുളി
യേശുവെൻ ചാരെയുണ്ട്
3. ജീവിതപ്പടകിൽ തിരകൾ ഉയർന്ന്
ഭീതിതനായിടുമ്പോൾ
ഭയമരുതെന്നു മധുരമായോതി
യേശുവെൻ ചാരെയുണ്ട്

Download pdf