Search Athmeeya Geethangal

209. വന്ദിക്കുന്നേന്‍ യേശുദേവാ! 
Lyrics : K.D.W.
വന്ദിക്കുന്നേന്‍ യേശുദേവാ!
വീണു വണങ്ങിയാരാധിക്കുന്നേന്‍
 
1   വിണ്‍നഗരം വിട്ടു മന്നില്‍ വന്ന
     നിന്‍ സ്നേഹമോര്‍ത്തു ഞാന്‍ വാഴ്ത്തിടുന്നേന്‍
     നിന്‍ നിണത്താലെന്നെ ശുദ്ധി ചെയ്തു
     നിന്‍ സുതനാക്കി, ഹാ! എത്ര മോദം! 
     തന്നു എന്നുള്ളില്‍ നിന്‍ വന്‍ കൃപയാല്‍
 
2   കാല്‍വറി മാമലയുന്നതത്തില്‍
     എന്‍പേര്‍ക്കായ് യാതനയേറ്റ നാഥാ!
     നിന്ദകളെന്‍ പേര്‍ക്കായേറ്റു ക്രൂശില്‍
     വന്ദിതന്‍ പ്രാണന്‍ വെടിയുകയാല്‍
     നിന്നെ ഞാന്‍ പാടിപ്പുകഴ്ത്തുമെന്നും
 
3   പാപത്താല്‍ രോഗിയായ് ക്ഷീണനായ് ഞാന്‍
     പാതയറിയാതെ പോയ നേരം
     തേടിവന്നെന്നെ നീയാരണ്യത്തില്‍
     തോളില്‍ വഹിച്ചെന്നെ കൊണ്ടുവന്ന്
     ആലയില്‍ ചേര്‍ത്തതാല്‍ വാഴ്ത്തിടുന്നു
 
4   നീയറുക്കപ്പെട്ടു നിന്‍ നിണത്താല്‍
     ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങളില്‍
     നിന്നു നീ ഞങ്ങളെ വീണ്ടെടുത്തു
     ആത്മാവില്‍ ആനന്ദം തന്നതാലെ
     എക്കാലവും ഞങ്ങള്‍ വാഴ്ത്തിടുമേ                      K.D.W

 Download pdf
33907410 Hits    |    Powered by Revival IQ