239. വന്ദനം പൊന്നേശുനാഥാ നന്ദിയാല്‍
Lyrics : P.B.Sവന്ദനം പൊന്നേശുനാഥാ
നന്ദിയാല്‍ വാഴ്ത്തിടുന്ന ദേവാ
ആരാധിക്കുന്നേന്‍ ആരാധിക്കുന്നേന്‍
പ്രാണപ്രിയനാം ആത്മനാഥനെ
ആരാധിക്കുന്നേന്‍ ആരാധിക്കുന്നേന്‍
പ്രാണപ്രിയനാം ആത്മനാഥനെ
1 ഉന്നതനേ മഹോന്നതനേ രാജാധിരാജാവേ
ഉള്ളലിഞ്ഞു തന്റെ പൊന്‍കരത്താല്‍
താങ്ങി നടത്തിയ നാഥനേ-
2 സന്തതം ഹാ നിന്റെ വന്‍കൃപയ്ക്കായ് വന്ദനം ചെയ്തിടുന്നു
എന്നുള്ളം മോദമായ് പാടിടുന്നു
നിന്മഹത്വം പാടി വാഴ്ത്തിടുന്നു
3 നീയൊഴികെ ഈ ഭൂവിലൊരു നന്മയില്ലെന് നാഥാ
ആരാധിപ്പാനെന്നും ആശ്രയിപ്പാന്‍
ആഗ്രഹിപ്പനായും നീ മാത്രമേ-
![](images/PDF.gif)
Download pdf