Search Athmeeya Geethangal

531. ആണികളേറ്റ പാണികളാലേ  
Lyrics : C.J.
ആണികളേറ്റ പാണികളാലേ അനുദിനമവനെന്നെ നടത്തിടുന്നു
 
1   ജീവിതഭാരച്ചുമടുകളാകെ അവന്‍ ചുമന്നെന്നെ പുലര്‍ത്തിടുന്നു
     ആകയാലാകുലമിന്നെനിക്കില്ല ആനന്ദമായോരു ജീവിതമാം-
 
2   അറിഞ്ഞവനെന്നെ കരുതിടുമെന്നും അരുമയില്‍ കാത്തിടും ചിറകടിയില്‍
     പാരിലെന്‍ ജീവിതയാത്രയിലെന്നെ പിരിയാതെ കൂടെ വരുന്നവനാം-
 
3   ഏതൊരു നാളും യേശു എന്നിടയന്‍ എനിക്കൊരു കുറവും വരികയില്ല
     അനുഗ്രഹമാണെന്‍റെ ജീവിതമിന്ന് അനുഭവിച്ചറിയുന്നു ഞാനവനെ
 
4   ഉലകിലെല്ലാരും പ്രതികൂലമായാലും ഉലയുകയില്ല ഞാന്‍ പതറുകില്ല
     ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണര്‍ന്നു വിശ്വാസത്തിന്‍ വേലചെയ്യും-

 Download pdf
33906760 Hits    |    Powered by Revival IQ