Search Athmeeya Geethangal

1226. വന്ദനം പൊന്നേശുനാഥാ! നിന്‍റെ 
Lyrics : P.V.T.
വന്ദനം പൊന്നേശുനാഥാ! നിന്‍റെ കൃപയ്ക്കായ് -എന്നുമേ
 
1   ഇന്നുഷസ്സില്‍ പ്രഭ കാണ്മതിന്നായ് തന്ന കൃപയോര്‍ത്തിതാ-വന്ദനം
2   പോയരാവില്‍ എന്നെ കാവല്‍ ചെയ്ത നായകനേ നന്ദിയായ്-വന്ദനം
3   ഇന്നലെക്കാള്‍ ഇന്നു നിന്നോടേറ്റം ചേര്‍ന്നു ജീവിക്കേണം ഞാന്‍-വന്ദനം
4   ഇന്നു നിന്‍റെ ആത്മശക്തി മൂലം എന്നെ മുറ്റും കാക്കുക-വന്ദനം
5   നിന്മുഖത്തിലുള്ള ദിവ്യകാന്തി എന്‍മേല്‍ ശോഭിക്കേണമേ-വന്ദനം
6   അഴിയാത്ത ജീവശക്തിയെന്നില്‍ ഒഴിയാതെ പാര്‍ക്കേണം-വന്ദനം

 Download pdf
33907254 Hits    |    Powered by Revival IQ