Search Athmeeya Geethangal

118. വന്ദനം വന്ദനം വന്ദനം നാഥാ  
Lyrics : G.P
വന്ദനം വന്ദനം വന്ദനം നാഥാ വന്ദനം യേശുപരാ
വന്ദിതനാം വല്ലഭനാം യേശുപരാ-
 
1   ആദിയുഗങ്ങള്‍ക്കു മുന്നമേ നിന്നില്‍
     തിരഞ്ഞെടുത്തെന്നോ നാഥായെന്നെ
     നിരുപമ സ്നേഹം തവ തിരുസ്നേഹം
     അനുദിനവും പുകഴ്ത്തിടും ഞാന്‍ സ്തുതിച്ചിടും ഞാന്‍-
 
2   സ്വര്‍ഗ്ഗമഹിമകള്‍ വിട്ടു നീയെന്നെ
     നീചജഗത്തില്‍ തേടിയോ? നാഥാ!
     നികരില്ലാ സ്നേഹം തവതിരുസ്നേഹം
     അനുദിനവും പുകഴ്ത്തിടും ഞാന്‍ സ്തുതിച്ചിടും ഞാന്‍-
 
3   രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്
     മൃത്യു വരിച്ചോ? കുരിശിലെന്‍ നാഥാ!
     അളവില്ലാ സ്നേഹം തവതിരുസ്നേഹം
     അനുദിനവും പുകഴ്ത്തിടും ഞാന്‍ സ്തുതിച്ചിടും ഞാന്‍-
 
4   ഇത്ര മഹാദയ തോന്നുവതിന്നായ്
     എന്തുള്ളു നന്മയീ സാധുവിലോര്‍ത്താല്‍
     അതിരില്ലാ സ്നേഹം തവതിരുസ്നേഹം
    അനുദിനവും പുകഴ്ത്തിടും ഞാന്‍ സ്തുതിച്ചിടും ഞാന്‍-

 Download pdf
33907087 Hits    |    Powered by Revival IQ