Search Athmeeya Geethangal

53. വന്ദനം വന്ദനമേ വന്ദിത  
Lyrics : K.V.I
വന്ദനം വന്ദനമേ വന്ദിത വല്ലഭനേ വന്ദനം സ്തുതികള്‍
യോഗ്യം നിനക്കെന്നും ഉന്നതനന്ദനനേ-ദേവാ
 
1   മരണവിധിയാല്‍ ശരണറ്റോനായ്
     മരുവില്‍വലഞ്ഞോരെന്നെ
     മനുവേലനായി നീ ധരയിങ്കല്‍ വന്നു
     മരണം വരിച്ചിതല്ലോ-ദേവാ
 
2   താതനെ മാനിച്ചും പാപിയെ സ്നേഹിച്ചും
     പഴുലകില്‍ വന്നു നീ
     പാവനമാം നിന്‍ചെന്നിണം ചിന്തി
     പാപം പരിഹരിപ്പാന്‍-എന്‍റെ
 
3   നന്ദിയാലെന്നുള്ളം നന്നേ നിറയുന്നേ
     നിന്‍ സ്നേഹം ധ്യാനിക്കുമ്പോള്‍
     തൃപ്പാദം വീണിപ്പോള്‍ വാഴ്ത്തി വണങ്ങുന്നേ
     സ്തോത്രം സ്തുതികളാലേ-ദേവാ
 
4   ഏകി സ്വര്‍ഗ്ഗഭാഗ്യം ഏഴകള്‍ക്കായി നീ
     പൂകി വാനനലോകത്തില്‍
     വേഗം വരുമെന്ന വാഗ്ദത്തം പോല്‍ നാഥാ
     മേഘേ വന്നിടേണമേ വേഗം-         

 Download pdf
33906766 Hits    |    Powered by Revival IQ