Lyrics : P.V.T.വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിന്നാദരാവായ്
1 ഇന്നു നിന് സന്നിധിയില്‍ അടിയാര്‍ക്കു വന്നു ചേരുവതിന്നായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നു-
2 നിന് രുധിരമതിനാല്‍ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്
നിന്നടിയാര്ക്കു പിതാവിന് സന്നിധൗ വന്നിടാമെ സതതം
3 ഇത്രമഹത്ത്വമുള്ള പദവിയെ ഇപ്പുഴുക്കള്ക്കരുളാന്
പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ!-
4 വാനദൂതഗണങ്ങള് മനോഹരഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു-
5 മന്നരില് മന്നവന്‍ നീ മനുകുലത്തിന്നു രക്ഷാകരന്‍ നീ
മിന്നും പ്രഭാവമുള്ളോന് പിതാവിന്നു സന്നിഭന് നീയല്ലയോ-
6 നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെയാരുള്ളു ജീവനാഥാ!
നീയൊഴികെയിഹത്തില് മറ്റാരുമി ല്ലാഗ്രഹിപ്പാന് പരനേ!-
![](images/PDF.gif)
Download pdf