Search Athmeeya Geethangal

97. വന്ദനം യേശുനാഥനേ ! നിനക്കു 
Lyrics : K.V.S.
രീതി: ഇന്നേരം പ്രിയ ദൈവമേ
 
വന്ദനം യേശുനാഥനേ ! നിനക്കു നിത്യവന്ദനം യേശുനാഥനേ!
വന്ദനം ചെയ്യുന്നിതാ നന്ദിയോടിന്നടിയാര്‍
മന്ദരാമടിയാരില്‍ ചൊരിഞ്ഞ കരുണകള്‍ക്കായ്
 
1   നിന്‍ക്രിയകളിലൊന്നുമേ-നശിക്കയില്ല നിന്‍കരം ശക്തിയുള്ളതാം
     നിന്നോടടുക്കുവോരെ നീ തള്ളിടുകയില്ല
     നിന്നുടെ ജീവനല്ലോ സുതരിലിരിപ്പതിന്നും-
 
2   ശക്തിഹീനരില്‍ കനിയും ദയാലുവത്രേ
     ഭക്തിമാന്മാര്‍ക്കു നാഥാ! നീ
     വ്യക്തമല്ലോ നിന്‍കൃപ ശുദ്ധിമാന്മാരിലാത്മ
     മുക്തിവരും വരെക്കും ഭരിച്ചു നടത്തിടും നീ-
 
3   വീഴ്ച കൂടാതെ ഞങ്ങളെ തിരുമുഖത്തില്‍
     കാഴ്ചയരുളിയെപ്പോഴും താഴ്ച വരാതെ തവ
     വേഴ്ചയില്‍ സ്ഥിരതയാ സൂക്ഷിച്ചു ഭരിക്ക
     ഭൂവാഴ്ചക്കധിപരായി-    

 Download pdf
33907132 Hits    |    Powered by Revival IQ