Search Athmeeya Geethangal

215. വന്ദനം വന്ദനം നാഥാ നിന്‍റെ ര 
Lyrics : P.V.T.
വന്ദനം വന്ദനം നാഥാ നിന്‍റെ രക്ഷയ്ക്കായ്-വന്ദനം
 
1   ഉന്നതത്തില്‍ നിന്നു എന്നെ പ്രതി
     മന്നില്‍ വന്ന നാഥനേ!-വന്ദനം
 
2   നന്ദിയോടെ ഇന്നു നിന്‍റെ ദാസന്‍
     വന്ദിക്കുന്നു മന്നനേ!-വന്ദനം
 
3   ശത്രുവായ എന്നെയോര്‍ത്തു നിന്‍റെ
     പുത്രനാക്കി തീര്‍ത്തതാല്‍-വന്ദനം
 
4   എന്‍റെ നാമം ജീവപുസ്തകത്തില്‍
     ചേര്‍ത്തിതനെയോര്‍ത്തിതാ-വന്ദനം
 
5   എന്തുമോദം എന്‍റെ അന്തരംഗേ
     സന്തതം വിലസിടുന്നു!-വന്ദനം     

 Download pdf
33907217 Hits    |    Powered by Revival IQ