Search Athmeeya Geethangal

21. വന്ദനം ചെയ്തിടുവിന്‍ - ശ്രീയേശുവെ 
Lyrics : M.E.C.
വന്ദനം ചെയ്തിടുവിന്‍ - ശ്രീയേശുവെ
വന്ദനം ചെയ്തിടുവിന്‍ - നിരന്തരം
 
1   സന്തതം സകലരും സന്തോഷധ്വനിയില്‍
     സ്തോത്രം സംഗീതം പാടി.......ശ്രീയേശുവെ
 
2   രാജിത മഹസ്സെഴും മാ മനുസുതനെ
     രാജസമ്മാനിതനെ.......ശ്രീയേശുവെ
 
3   കല്ലറ തുറന്നു വന്‍ വൈരിയെ തകര്‍ത്തു
     വല്ലഭനായവനെ.......ശ്രീയേശുവെ
 
4   നിത്യവും നമുക്കുള്ള ഭാരങ്ങളഖിലം
     തീര്‍ത്തു തരുന്നവനെ.......ശ്രീയേശുവെ
 
5   ഭീതിയാം കൂരിരുളഖിലവും നീക്കും
     നീതിയിന്‍ സൂര്യനാകും.......ശ്രീയേശുവെ
 
6   പാപമില്ലാത്ത തന്‍ പരിശുദ്ധനാമം
     പാടി സ്തുതിച്ചിടുവിന്‍.......ശ്രീയേശുവെ

 Download pdf
33907074 Hits    |    Powered by Revival IQ