Search Athmeeya Geethangal

180. വന്ദനം കര്‍ത്താധികര്‍ത്താവിനു 
Lyrics : P.M.A
രീതി: യേശുവേ നിന്‍പാദം
         
വന്ദനം കര്‍ത്താധികര്‍ത്താവിനു
വന്ദനം നിത്യനാം രാജാവിനു
വന്ദനം, വന്ദനം, വന്ദനമേ
 
1   മന്നിതില്‍ വന്നവനെ ക്രൂശില്‍ മരിച്ചവനെ
     മരണത്തെ വെന്നവന്‍ വിണ്ണില്‍ വസിക്കുന്നോന്‍
     വീണ്ടും വരുന്നവനെ
     വന്ദനം ചെയ്ക യേശുകര്‍ത്താവിനെ-
 
2   എന്നുടെ പാപമെല്ലാം തന്‍തിരുമേനിയതില്‍
     എന്നേക്കുമായ് വഹിച്ചെന്നെ വിടുവിച്ച
     തന്‍ സ്നേഹമാശ്ചര്യമേ
     വന്ദനം ചെയ്ക യേശുകര്‍ത്താവിനെ-
 
3   എല്ലാ മഹത്വവും ഞാന്‍ തന്‍ മുമ്പിലര്‍പ്പിക്കുന്നേ
     എല്ലാ മുഴങ്കലും മടങ്ങും തന്‍ മുമ്പില്‍
     വല്ലഭന്‍ എന്നുമവന്‍
     വന്ദനം ചെയ്ക യേശുകര്‍ത്താവിനെ-
 
4   വന്ദിച്ചു വാഴ്ത്തിടുവാന്‍ വീണു വണങ്ങിടുവാന്‍
     മണ്ണിലും വിണ്ണിലും എന്നുമേ യോഗ്യനാം
     മന്നവനേശുനാഥന്‍
     വന്ദനം ചെയ്ക യേശുകര്‍ത്താവിനെ-
 
5   ഹല്ലേലുയ്യാ മഹത്വം വല്ലഭനേശുവിന്
     അല്ലലെല്ലാമകറ്റിടുമെന്നേശുവി
     ന്നല്ലേലുയ്യ, മഹത്വവും ഹല്ലേലുയ്യ                         
     എന്നേശു കര്‍ത്താവിന്-                            

 Download pdf
33906868 Hits    |    Powered by Revival IQ