Search Athmeeya Geethangal

200. വന്ദനമേശു ദേവാ! വന്ദനം ജീ 
Lyrics : M.E.C.
വന്ദനമേശു ദേവാ! വന്ദനം ജീവനാഥാ!  
വന്ദനം മന്നിടത്തില്‍ വന്ന ദയാപരനേ! 
 
1   തങ്കനിണത്തില്‍ പാപ പങ്കം കഴുകിയെന്‍റെ
     സങ്കടം തീര്‍ത്തവനേ നിന്‍കഴല്‍ കുമ്പിടുന്നേന്‍
 
2   നീചനാമെന്‍ പേര്‍ക്കായി നിന്ദകളേറ്റ ദേവാ!
     നിസ്തുല കൃപാനിധേ, നിന്‍ സ്നേഹം നിസ്സീമമേ!-
 
3   ക്രൂര വേദനയേറ്റു ക്രൂശില്‍ മരിച്ചുയിര്‍ത്തു
     ഘോര മരണഭയം തീരെ തകര്‍ത്തവനേ!-
 
4   നിന്ദ്യ സാത്താന്യ നുക ബന്ധിതരായവര്‍ക്കു      
     നിത്യസ്വാതന്ത്ര്യം നാഥാ! നീ വിളംബരം ചെയ്തു
 
5   പാപിയെത്തേടി വന്ന പാവനരൂപാ ദേവാ!
     പാദം പണിയുമെന്നെ പാലനം ചെയ്ക നാഥാ!-

 Download pdf
33907179 Hits    |    Powered by Revival IQ