Search Athmeeya Geethangal

156. വന്ദനമേ ദേവ! തവ വന്ദനമേ 
Lyrics : K.V.S.
രാഗം: ദര്‍ബാര്‍ - താളം - രൂപകം
         
വന്ദനമേ ദേവ! തവ വന്ദനമേ
വന്നിങ്ങലമിന്നും കൃപ തന്നീടുകമന്നാ! തവ-
 
1   നിന്നുടെ സന്നിധി തന്നിലണയുമീ
     മന്ദരാം ദാസരെ നോക്കി കൃപ
     തന്നടിയാരുടെ ഖിന്നതയാകവെ തള്ളിടേണം സ്ഥിരരാക്കി
     ചിന്നീട്ടിഹ നിന്‍ രുധിരം മന്നിച്ചു മഹാ ദുരിതം
     വിണ്ണില്‍ സ്ഥിരമാം നഗരം തന്നിങ്ങിതിലെന്തപരം-
 
2   സത്യാത്മസേവകര്‍ ചേര്‍ന്നു നടത്തുമീ
     ഹൃദ്യസമാജമിങ്ങെന്നും-വള-
     ന്നത്യന്ത ശോഭയോടിദ്ധരയില്‍ പ്രഭാ
     പൂര്‍ത്തിയരുളുവാനിന്നും
    വര്‍ദ്ധിച്ചൊരു നിന്‍ കൃപയെ യര്‍ത്ഥിച്ചു; ശമം ഹൃദയെ
    വര്‍ദ്ധിപ്പതിനിസ്സമയേ ശ്രദ്ധിക്ക സുതാര്‍ത്ഥനയേ
 
3   അന്യസഹായമില്ലിന്നരര്‍ക്കെന്നിഹ
     നന്നായറിഞ്ഞീടുവാനും-ഭൂവി
     തന്നിടും ജീവിതം നിന്നുടെ സേവയില്‍
     തന്നെ നയിച്ചിടുവാനും
     നിന്‍ സല്‍കൃപ നല്‍കിടണേ
     വിര്‍ണ്ണോര്‍ക്കണി ഭൂപമണേ !
    തിന്മക്കെതിരായിരണേ വന്‍പോരിടുവാന്‍ വരണേ-
 
 
4   യിസ്രയേല്‍ മക്കളെ സീന്‍മരുഭൂമിയില്‍
     താങ്ങിനടത്തിയ ദേവാ! ദു:ഖ
     മിശ്രമാം ജീവിതം നീക്കിയെന്നെ കനാന്‍
     നാട്ടിലയക്കണേ യോവാ!
     യോര്‍ദ്ദാന്‍ ജഡ വന്‍നദിയെ മാറ്റീടുക, സല്‍ഗതിയേ
     ചേര്‍ത്തീട്ടഹ, ദുര്‍വ്വിധിയെ തീര്‍ത്തിടു സഭാപതിയേ!-

 Download pdf
33906806 Hits    |    Powered by Revival IQ