Lyrics : I.M.വചനം വചനം -തിരുവചനം
മാനവഹൃദയങ്ങള്ക്കാനന്ദമേകുന്ന
വചനം തിരുവചനം
1 ആദിയില്‍ വചനമുണ്ടായിരുന്നു ആ വചനം ദൈവമായിരുന്നു
കൃപയും സത്യവും നിറഞ്ഞൊരീ വചനം
ജഡമെടുത്തിഹെ വന്നു മന്നവനായ്-
2 പാതയ്ക്കു ദീപമാമീവചനം പാരില്‍ നല്ലൊളി ഈ വചനം
പാതയറിയാത്ത പഥികനെന്നും പരിപാലനമേകും തിരുവചനം-
3 കാരിരുളേറുമീ ജീവിത-പാതയില്‍ വാടിത്തളരും വേളകളില്‍
എന്നാശ്വാസമായെന്നേക്കും ധ്യാനിക്കും
എന്നും മാറാത്ത തിരുവചനം- I.M.
![](images/PDF.gif)
Download pdf