Search Athmeeya Geethangal

1021. ലോകെ ഞാനെന്‍ ഓട്ടം തികച്ചു 
Lyrics : P.P.M.
1   ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗഗേഹെ വിരുതിനായി
     പറന്നീടും ഞാന്‍ മറുരൂപമായ് പരനേശുരാജന്‍ സന്നിധൗ
         
          ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
          സദാ സന്നദ്ധരായ് നിന്നിടുന്നേ ശുഭ്രവസ്ത്രധാരിയായ്
          എന്‍റെ പ്രിയന്‍റെ മുമ്പില്‍ ഹല്ലേലുയ്യാ പാടിടും ഞാന്‍
 
2   ഏറെനാളായ് കാണ്മാന്‍ ആശയായ് കാത്തിരുന്ന എന്‍റെ പ്രിയനെ
     തേജസ്സോടെ ഞാന്‍ കാണുന്ന നേരം തിരുമാര്‍വ്വോടണഞ്ഞിടുമേ-
 
3   നീതിമാന്മാരായ സിദ്ധന്‍മാര്‍ ജീവനും വെറുത്ത വീരന്‍മാര്‍
     വീണകളേന്തി ഗാനം പാടുമ്പോള്‍ ഞാനും ചേര്‍ന്നു പാടിടുമേ-
 
4   താതന്‍പേര്‍ക്കായ് സേവ ചെയ്തതാല്‍ താതനെന്നെ മാനിക്കുവാനായ്
     തരുമോരോ ബഹുമാനങ്ങള്‍ വിളങ്ങീടും കിരീടങ്ങളായ്-
 
5   കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം പുതുശാലേം നഗരമതില്‍
     സദാകാലം ഞാന്‍ മണവാട്ടിയായ് പരനോടുകൂടെ വാഴുമേ-     

 Download pdf
33907106 Hits    |    Powered by Revival IQ