Search Athmeeya Geethangal

446. ലോകസുഖമോ വെള്ളിയോ  
Lyrics : J.P.A.
      
രീതി: എന്‍പ്രാണനാഥന്‍ എന്‍
 
1   ലോകസുഖമോ വെള്ളിയോ പൊന്നോ ശാശ്വതമല്ലൊന്നും
    ആകാശം, ഭൂമി മാറിപ്പോയാലും വചനമോ സുസ്ഥിരമാം
 
          വചനമെന്‍റെ കാലിനു ദീപം വീഥിക്കത് പ്രകാശവും
 
2   നടപ്പുകളെ നിര്‍മ്മലമാക്കുവാന്‍ ബാലകര്‍ക്ക് സാദ്ധ്യമാമോ
    വചനംകൊണ്ട് സൂക്ഷിക്കുകില്‍ സാധിച്ചിടും നിശ്ചയമായ്-
 
3   പാപമെന്യേ ജീവിക്കുവാന്‍ വചനം ഹൃത്തില്‍ സംഗ്രഹിക്ക
    വചനമുള്ളില്‍ വാസം ചെയ്താല്‍ യാചനകള്‍ സാധിച്ചിടും-
 
4   രോഗാതുരമാം നാളുകള്‍ ഭാരപ്പെടാന്‍ കാര്യമില്ല
    വചനമയച്ച് സൗഖ്യം നല്‍കി മാനുവേലന്‍ വിടുവിച്ചിടും-
 
5   ഇരുപുറവും മൂര്‍ച്ചയുള്ള വാളാണല്ലോ തിരുവചനം
    അസ്ഥി, സന്ധി മജ്ജകളെ തുളച്ചിടുവാന്‍ ശക്തമത്രേ-
 
6   തിരുവെഴുത്തു സമസ്തവും ദൈവശ്വാസീയമാണല്ലോ
     ഉപദേശവും ശാസനയും വചനമെന്നും നല്‍കിടുന്നു-        

 Download pdf
33907131 Hits    |    Powered by Revival IQ