Search Athmeeya Geethangal

545. ലോകമാം ഗംഭീരവാരിധിയില്‍ വി 
Lyrics : A.M
1   ലോകമാം ഗംഭീരവാരിധിയില്‍ വിശ്വാസക്കപ്പലിലോടിയിട്ട്
     നിത്യവീടൊന്നുണ്ടവിടെയെത്തി കര്‍ത്തനോടുകൂടെ വിശ്രമിക്കും
         
          യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി
          യൂദ്ധം ചെയ്യും ഞാനേശുവിന്നായ്
          ജീവന്‍ വച്ചിടും രക്ഷകനായ് അന്ത്യശ്വാസം വരെയും
 
2   കാലം കഴിയുന്നു നാള്‍കള്‍ പോയി കര്‍ത്താവിന്‍ വരവു സമീപമായ്
     മഹത്ത്വനാമത്തെകീര്‍ത്തിപ്പാനായ് ശക്തീകരിക്ക നിന്‍ ആത്മാവിനാല്‍
 
3   ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും
     കഷ്ടത്തിന്‍ കണ്ണുനീര്‍ കുടിച്ചെന്നാലും
     ദേഹിദു:ഖത്താല്‍ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂലമായെന്നാലും
 
4   ലോകം ത്യജിച്ചതാം സിദ്ധന്‍മാരും നിര്‍മ്മല ജ്യോതിസ്സാം ദൂതന്‍മാരും                  
രക്തസാക്ഷികളാം സ്നേഹിതരും സ്വാഗതം ചെയ്യും മഹല്‍സദസ്സില്‍
 
5   വീണ്ടെടുപ്പിന്‍ ഗാനം പാടി വാഴ്ത്തി രക്ഷകനേശുവെ കുമ്പിടും ഞാന്‍
          കഷ്ടത തുഷ്ടിയായ് ആസ്വദിക്കും സാധുക്കള്‍ മക്കള്‍ക്കീ ഭാഗ്യം ലഭ്യം

 Download pdf
33906969 Hits    |    Powered by Revival IQ