Search Athmeeya Geethangal

1048. ലക്ഷ്യമതാണേ എന്‍ ആശയതാണേ 
ലക്ഷ്യമതാണേ എന്‍ ആശയതാണേ
എന്‍ ജീവനാഥനെ ഞാനെന്നു കാണുമോ
 
1   ക്രൂശില്‍ യാഗമായ് തന്‍ ചോരയൂറ്റിയ
     എന്‍ ജീവനാഥനെ ഞാനെന്നു കാണുമോ
     ദേവ ദേവനെ എന്‍ത്യാഗവീരനെ
    എന്‍ജീവിതസുഖം നീ മാത്രമാകുന്നേ
 
2   പ്രത്യാശനാടിനെ ഞാനോര്‍ത്തിടുന്നേരം
     പ്രത്യാശയെന്നുള്ളില്‍ പൊങ്ങിടുന്നിതാ
     നിത്യസൗഭാഗ്യം ലഭ്യമാകുവാന്‍
     എത്രകാലം ഞാന്‍ കാത്തിടേണമോ-
 
3   പൂര്‍വ്വപിതാക്കള്‍ നോക്കി പാര്‍ത്തതാം
     നിത്യസൗധത്തില്‍ നാം എത്തിടുവാനായ്
     യുവസോദരങ്ങളെ യുവ കേസരികളെ
     നാം ഒന്നുചേരുക ജയക്കൊടി ഉയര്‍ത്തുക-
 
4   ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ
     സീയോന്‍ പുരിയതോ അധികകാമ്യമേ
     എന്നു ചെന്നു ഞാന്‍ വീട്ടില്‍ ചേരുമോ
     അന്നു തീരുമേ ഈ പാരിന്‍ ദുരിതം-

 Download pdf
33906893 Hits    |    Powered by Revival IQ