Search Athmeeya Geethangal

547. രാജാധി രാജാവു നീ കര്‍ത്താധി 
Lyrics : M.E.C.
രാജാധി രാജാവു നീ കര്‍ത്താധി കര്‍ത്താവും നീ
ദേവാധി ദേവന്‍ നീയേ യേശുവെയന്‍ സര്‍വ്വവും
നീയേയെന്‍ സമ്പത്തു സംതൃപ്തി സങ്കേതം
നീയേയെന്‍ സൗഭാഗ്യം സന്തോഷം സംഗീതം-
 
1   അത്യന്തം സ്തുത്യന്‍ നീയത്യുന്നതന്‍
     നിത്യവും നിന്നെ ഞാന്‍ വാഴ്ത്തും നാഥാ
     കൃത്യങ്ങള്‍ നിന്നുടെയത്ഭുതങ്ങള്‍
     കൃത്യമായോര്‍ത്തു ഞാന്‍ സ്തോത്രം ചെയ്യും-
 
2   ശോകം കലരാത്ത സന്തോഷവും
     ലോകം തരാത്ത സമാധാനവും
     ദാഹം വരാതുളള വെള്ളവും നീ
     നല്‍കും നിന്നാശ്രിതര്‍ക്കാവശ്യം പോല്‍-
 
3   തീരാത്ത സ്നേഹം നിന്‍ സ്നേഹം മാത്രം
     മാറാത്ത കര്‍ത്താവും നീ മാത്രമാം
     തോരാത്ത കണ്ണീര്‍ തുടയ്ക്കും നിന്‍ കൈയ്
     ചാരത്തു നീ വന്നെന്‍ ഭീതി നീക്കും-
 
4   കൂടാരവാസം കഴിഞ്ഞു നിന്‍റെ കൂടെ ഞാന്‍ പാര്‍ക്കുന്ന നാളോര്‍ക്കവേ
     കൂടുന്നെന്നുള്ളില്‍ പ്രത്യാശയതാല്‍
     പാടുന്നു ഞാന്‍ പുത്തന്‍ പല്ലവികള്‍-      

 Download pdf
33906936 Hits    |    Powered by Revival IQ