Search Athmeeya Geethangal

1053. രാജാധിരാജന്‍ വരുന്നിതാ തന്‍റെ 
Lyrics : P.P.M.
രാജാധിരാജന്‍ വരുന്നിതാ തന്‍റെ വിശുദ്ധന്മാരെ ചേര്‍ത്തിടുവാന്‍
 
1   കര്‍ത്തന്‍ വരവിനായ് കാത്തിരിക്കുന്നേ ഞാന്‍
     കാരുണ്യനിധിയെ കാണുവാന്‍ വെമ്പുന്നേ
     കാലങ്ങള്‍ ദീര്‍ഘമാക്കല്ലേ-ഇനി-
 
2   വാനവും ഭൂമിയും ഒഴിഞ്ഞുപോകുമെ
     നിത്യരാജ്യമെനിക്കായ് നാഥനൊരുക്കുന്നേ
     എന്നതില്‍ പൂകിടും ഞാന്‍-പ്രിയ-
 
3   പീഡകള്‍ വന്നാലും ഭയമെനിക്കില്ല
     പാടുകള്‍ സഹിച്ച ക്രിസ്തു എന്‍നായകന്‍
     വന്‍കൃപ തന്നിടുമെ-തന്‍റെ-
 
4   എന്‍ ദേഹം രോഗത്താല്‍ ക്ഷയിച്ചെന്നാകിലും
     ദേഹസഹിതനായ് പ്രിയനെ കാണും ഞാന്‍
     അവനെന്‍റെ വൈദ്യനല്ലോ-ഇന്നും-
 
5   സ്വര്‍ഗ്ഗീയ സീയോനില്‍ പ്രിയനോടെന്നും ഞാന്‍
     വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
     ആമേന്‍ കര്‍ത്താവേ വരണേ-വേഗം-     

 Download pdf
33907181 Hits    |    Powered by Revival IQ