Search Athmeeya Geethangal

788. ആകുലനായിതീരരുതേയെൻ മനമേ 
Lyrics : T.M.K.
ആകുലനായിതീരരുതേയെൻ മനമേ
യേശുനാഥൻ നീക്കിടും
നിന്റെ ക്ലേശമെല്ലാം

1. പുലർത്തുന്നു നാഥൻ പറവകളെ
വയലിലെ താമര വളർത്തീടുന്നു (2)
വിതയില്ല കൊയ്ത്തുമില്ല
സ്വർഗ്ഗനാഥൻ കരുതിടുന്നു-എന്നെ (2)
സ്വർഗ്ഗനാഥൻ കരുതിടുന്നു

2. നാളെയ്ക്കായി എന്തിന്നു ഞാൻ
വ്യാകുലനായി കലങ്ങീടുന്നു (2)
എനിക്കായി കരുതിടുന്നു
വേണ്ടതെല്ലാം നാഥനവൻ-എന്നും (2)
വേണ്ടതെല്ലാം നാഥനവൻ

3. ശത്രുസൈന്യം ആഞ്ഞടിച്ചാൽ
ഭീതിവേണ്ടെനിക്കൊരുനാളും (2)
കൂടെയുണ്ട് അധിപനവൻ
വീരനാമെൻ ദൈവമവൻ- എത്ര (2)
വീരനാമെൻ ദൈവമവൻ

T.M.K

 Download pdf
33907164 Hits    |    Powered by Revival IQ