Search Athmeeya Geethangal

1116. രാജാത്മജ വിരുന്നതിന്‍ വിവരം 
Lyrics : K.V.S
മത്താ. 22:1-14, ലൂക്കോ. 14:15-24
         
രാജാത്മജ വിരുന്നതിന്‍ വിവരം
ഈ ഉപമയോ മഹാസാരം
രാജാത്മജ വിരുന്നതിന്‍ വിവരം
 
1   രാജസുതന്‍ വേളിയൊന്നു കഴിച്ചിതു പണ്ടു
     രാജ്യത്തുള്ള പൗരന്മാരെ ക്ഷണിച്ചതുകൊണ്ടു
     ഭോജനത്തിന്‍ നാളണഞ്ഞെന്നരചനും കണ്ടു
     ആ ജനത്തെ വിളിച്ചുടന്‍ ആളയച്ചുംകൊണ്ടു-
 
2   വേണ്ട വിഭവങ്ങളെല്ലാം ചേര്‍ത്തു ഞാന്‍ വിരുന്നു
     വേണ്ടും വിധം ചമയ്ക്കയാല്‍ നിങ്ങളിപ്പോള്‍ വന്നു
     വേണ്ടുവോളം ഭുജിക്കുവിന്‍ തൃപ്തരാവിനെന്നു
     വേണ്ടിനാര്‍ ക്ഷണം ലഭിച്ച മാനുജരോടന്നു-
 
3   ഒഴികഴിവോരോതരം പറഞ്ഞാരന്നേരം
     ഒരുത്തനു നിലത്തിലായ് മനസ്സില്‍ വിചാരം
     നിജസ്ത്രീയില്‍ ലയിക്കയാലൊരുത്തനസാരം
     മുടക്കുണ്ട് കാളകളാലപരന്നു ഭാരം-
 
4   വന്നിടുവിന്‍ വിരുന്നിനെന്നിവരറിയിച്ചു
     കൊണ്ടതു മറുക്കമൂലമരചന്‍ കോപിച്ചു
     അന്നഗരം നശിപ്പിപ്പാനുടന്‍ കൊള്ളി വച്ചു
     വെന്തുപൊരിഞ്ഞഗ്നി തന്നിലവര്‍ വിലപിച്ചു-
 
5   കാര്യമേവം ഭവിക്കയാല്‍ ഭൂപതി തിരിഞ്ഞു
     ദാസരോടു പറഞ്ഞിതു നിങ്ങളോ വിരഞ്ഞു
     വേലികള്‍ വഴിയരികെന്നിവ്വിടം തിരഞ്ഞു
     സാധുജനങ്ങളെയാകെ സംഭരിക്കറിഞ്ഞു-
 
6   കിട്ടിയ ജനങ്ങളാലെ ശാലയെ നിറച്ചു
     ചട്ടമിവരുടേതൊന്നു നോക്കുവാനുറച്ചു
     പെട്ടന്നരചന്‍ വരവേ തന്നുടല്‍ മറച്ചു
     കൊട്ടിലിലിരുന്ന നീചവേഷനാലറച്ചു-
 
7   രാജനോ വിളിച്ചുചൊന്നു ശുഭ്രവസ്ത്രം വിട്ടോ?
     രാജവിരുന്നില്‍ കടക്ക പതിവെന്തു മട്ടോ?
     നമ്മെയിവന്‍ നിന്ദിക്കയാലിരുട്ടിങ്കലിട്ടോ
     നല്ല ശിക്ഷ കൊടുക്കേണം തീക്കടലില്‍ ചുട്ടോ-
 
8   ഭൃത്യരിവനെ വരിഞ്ഞുകെട്ടി വൈരം തേടി
     പട്ടണത്തിനു പുറത്തെ മതിലിങ്കല്‍കൂടി
     ഒട്ടുമടികാണാതുള്ള കൂരിരുട്ടില്‍ പേടി-
     പ്പെട്ടു നരകത്തില്‍ താഴാന്‍ തള്ളിയും വച്ചോടി

 Download pdf
33907260 Hits    |    Powered by Revival IQ