Lyrics : V.N. ‘We shall stand before the King’
1 രാജന് മുമ്പില്‍ നിന്നു നാം കണ്ടിടും തന് സൗന്ദര്യം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ ദൂതന്മാര്ക്കു തുല്യരായ്
വാഴും നാം സന്തുഷ്ടരായ് ഹല്ലേലുയ്യാ വേഗത്തില്‍-
രാജന് മുമ്പില്‍നിന്നു നാം കണ്ടിടും തന് സൗന്ദര്യം
കീര്‍ത്തിക്കും തന്മഹത്ത്വം ഹല്ലേലുയ്യാ വേഗത്തില്‍
രാജന് മുമ്പില്‍ നില്ക്കും നാം
2 രാജന് മുമ്പില്‍ നിന്നു നാം നീക്കും പോരിന് ആയുധം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ തീര്‍ന്നു യുദ്ധാഭ്യാസവും
തീര്‍ന്നെല്ലാ പ്രയാസവും ഹല്ലേലുയ്യാ വേഗത്തില്‍-
3 രാജന് മുമ്പില്‍ നിന്നു നാം പ്രാപിക്കും തന് വാഗ്ദത്തം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ നാം പിതാവിന് രാജ്യത്തില്‍
വാഴും നിത്യതേജസ്സില്‍ ഹല്ലേലുയ്യാ വേഗത്തില്‍-
4 രാജന് മുമ്പില്‍ നിന്നു നാം ശോഭിക്കും നിരന്തരം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ തീര്‍ന്നു ബലഹീനത
തീര്‍ന്നു എല്ലാ ക്ഷീണത ഹല്ലേലുയ്യാ വേഗത്തില്‍-
5 രാജന് മുമ്പില്‍ നിന്നു നാം പ്രാപിക്കും നിത്യാനന്ദം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ നിത്യജീവന് ഇമ്പങ്ങള്‍
തേജസ്വിന് കിരീടങ്ങള്‍ ഹല്ലേലുയ്യാ വേഗത്തില്‍-
6 രാജന് മുമ്പില്‍ നിന്നു നാം സ്നേഹ സംസര്‍ഗ്ഗം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ എല്ലാ ദൈവമക്കളും
എന്നും ഒന്നായ് വാണിടും ഹല്ലേലുയ്യാ വേഗത്തില്‍-
7 രാജന് മുമ്പില്‍ നിന്നു നാം ചെയ്യും നിത്യവന്ദനം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ നാമും സ്വര്ഗ്ഗസൈന്യവും
ഇപ്രകാരം പാടിടും ഹല്ലേലുയ്യാ വേഗത്തില്‍-
![](images/PDF.gif)
Download pdf