790. മനമെ!.... തളരാതെ മനു
Lyrics : Aniyan Varghese, Kallisseryമനമെ!.... തളരാതെ മനുവേലൻ കൂടെയുണ്ട് (2)
1. മിസ്രയീമിൻ അടിമനുകം
അരിഞ്ഞുവീഴ്ത്തിയോൻ അരികിലുണ്ട്
രാവും പകലും കാവലേകി
രാജരാജൻ കൂടെയുണ്ട്
2. പോയകാലം അത്ഭുതമായ്
പൊൻ കരങ്ങളിൽ താങ്ങിയില്ലെ
മന്നതന്ന് മന്നിൽ നിന്നെ
പൊന്നുപോലെ പോറ്റിയില്ലെ
3. മുമ്പിൽ യോർദ്ദാൻ ഭീതി വേണ്ട
ചെങ്കടൽ നീ മറന്നുപോയോ
മോശമാറി യോശുവ മാറും
യേശുനാഥൻ മാറുകില്ല
4. തീരമണയാൻ തീരെയില്ല
നേരമിനിയും ഹല്ലേലുയ്യാ!
ആർത്തുപാടാം സ്തോത്രഗാനം
മരുപ്രവാസം തീരാറായ്.

Download pdf