Search Athmeeya Geethangal

1173. രക്ഷണ്യ സുവിശേഷം കേട്ടുകൊള്‍വിന്‍ 
Lyrics : G.P.
രക്ഷണ്യ സുവിശേഷം കേട്ടുകൊള്‍വിന്‍
രക്ഷകനേശുവെ ഏറ്റു കൊള്‍വിന്‍
 
1   പാരില്‍ വന്നു പ്രാണന്‍ തന്നു പാപികള്‍ക്കായി മരിച്ചു പരന്‍-ക്രൂശില്‍
     പാതകനെപ്പോല്‍ മരിച്ചു പരന്‍-
 
2   മൃതിയെവെന്നു ഉയിര്‍ത്തെഴുന്നു മഹത്ത്വത്തിലേശു ജീവിക്കുന്നു-ഇന്നു
     രക്ഷകനായേശു ജീവിക്കുന്നു-
 
3   സത്യവഴിയും മോക്ഷവാതിലും നിത്യജീവനും യേശുമാത്രം-അവന്‍
     എല്ലാവര്‍ക്കും രക്ഷാദായകനാം-
 
4   ആത്മരക്ഷയെ തള്ളിക്കളഞ്ഞാല്‍ അഗ്നി നരകത്തില്‍ ചെന്നിടുമേ-
     തീയില്‍ അല്ലും പകലും എരിഞ്ഞിടുമേ
 
5   അന്ത്യവിധിയില്‍ നൊന്തിടാതെ സ്വന്തമായേശുവെ സ്വീകരിപ്പിന്‍
     എന്നാല്‍ അന്ത്യം ശുഭമായ് തീര്‍ന്നിടുമേ-                  

 Download pdf
33906980 Hits    |    Powered by Revival IQ