Search Athmeeya Geethangal

475. രക്ഷ തരുന്നൊരു ദൈവത്തിന്‍ 
Lyrics : K.V.S
രീതി: എന്തതിശയമേ
         
രക്ഷ തരുന്നൊരു ദൈവത്തിന്‍ കൈകള്‍
നിര്‍ദ്ദയെന്ന വിധം-തോന്നും
ശിക്ഷണമായവന്‍ ചെയ്തിടുമ്പോള്‍ ബഹു
കര്‍ക്കശമായ് വിളങ്ങും
 
1  ഭീരുതയാല്‍ പരിശോധനയിനിമേല്‍
    വേണ്ടയെന്നോതിടും നാം -എന്നാല്‍
    പാരിന്നധീശ്വരന്‍ കാരുണ്യവനെന്നു
    കണ്ടിടും നാമൊടുവില്‍-
 
2  സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ
    കല്ലുകള്‍ ചൊല്ലുകിലും-അവ
    മന്ദിരത്തിന്‍ പണിക്കൊത്തിടുവാനതു
    ചെത്തുന്നു ശില്‍പ്പിവരന്‍-
 
3  രൂപമില്ലാ വെറും കല്ലിതു മന്ദിരേ
    യുക്തവും ചന്തവുമായ്-ചേര്‍ന്നു
    നിത്യയുഗം നിലനില്‍ക്കുവാനീ വിധം
    ചെത്തുന്നു ശില്‍പ്പിവരന്‍-
 
4   കാല്‍കളിന്‍ കീഴ്മെതിയുണ്ടു കിടന്നിടും
    കറ്റയാം തന്‍റെ ജനം-പീഡാ
    കാലമതില്‍ കനകാഭ കലര്‍ന്നിടും
     നന്മണികള്‍ തരുമേ-
 
5   മര്‍ദ്ദനമേല്‍ക്കവേ ശോഭയെഴും രസം
    മുന്തിരി നല്‍കിടുമേ-ദൈവം
    മര്‍ത്യനാമെന്നുടെയോഹരിയാകുകില്‍
    സത്ഫലമേയെനിക്കു-
 
6  ഏഴുമടങ്ങെഴും ചൂളയിലാകിലോ
    കീടമെല്ലാമുരുകി ശുദ്ധ
    പൊന്നുപൊലാകും ഞാന്‍ ദൈവമേ നിന്‍വിധി
    ന്യായവും സത്യവുമേ-                                                  

 Download pdf
33907210 Hits    |    Powered by Revival IQ