Search Athmeeya Geethangal

604. രക്ഷകനേ! നിന്‍റെ പക്ഷമായ്  
Lyrics : T.K.S.
രീതി: വന്ദനമേ യേശു രക്ഷക
         
രക്ഷകനേ! നിന്‍റെ പക്ഷമായ് ഞാനിക്ഷിതിയില്‍
നിശ്ചയമായ് നിശ്ചയമായ് നില്‍ക്കുമെന്നായുസ്സിന്‍ നാളെല്ലാം
 
1   സത്യവും ജീവനും മാര്‍ഗ്ഗവുമായ നിന്‍
     പക്ഷമായ് നില്‍ക്കുന്നോര്‍ ലജ്ജിതരാകുമോ?
 
2   ചത്തുമണ്ണായിടും മര്‍ത്ത്യനേതാക്കളോ-
     ടൊത്തുവസിച്ചവര്‍ ഓര്‍ത്തുനിരാശരാം-
 
3   ഒഴിയുമാകാശവും ഭൂമിയുമെങ്കിലും
     ഒഴിഞ്ഞുപോകാത്ത നിന്‍മൊഴികളാണെന്‍ ബലം-
 
4   വൈരിയിന്‍ പോരുകളേറി വരുമ്പോഴും
     ധൈര്യമെനിക്കു നീ തരുമതു നിശ്ചയം-
 
5   പലവിധ ദു:ഖങ്ങള്‍ ഉലകിലുണ്ടായാലും
     അലയാത്തതെന്നും നിന്നരികില്‍ ഞാനാകയാല്‍-
 
6   നിത്യത തന്നില്‍ ഞാനെത്തുന്ന നേരത്തും
     നില്‍ക്കും നിന്‍ ചാരത്തു മുത്തും നിന്‍പാദത്തില്‍-

 Download pdf
33907088 Hits    |    Powered by Revival IQ