Search Athmeeya Geethangal

1162. ആകാശമേ കേള്‍ക്ക ഭൂമിയെ 
Lyrics : A.K.T.
ആകാശമേ കേള്‍ക്ക ഭൂമിയെ ചെവിതരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു
 
1   കാള തന്‍റെ ഉടയവരെ കഴുത തന്‍റെ യജമാനന്‍റെ
     പുല്‍തൊട്ടി അറിയുന്നല്ലോ എന്‍ ജനം അറിയുന്നില്ല-
 
2   അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
     വഷളായി നടക്കുന്നവര്‍ ദൈവമാരെന്നറിയുന്നില്ല-
 
3   ആകാശത്തില്‍ പെരിഞ്ഞാറയും കൊക്കും മീവല്‍പ്പക്ഷിയും
     അവ തന്‍റെ കാലമറിയും എന്‍ജനം അറിയുന്നില്ല

 Download pdf
33907236 Hits    |    Powered by Revival IQ