Search Athmeeya Geethangal

584. രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ 
Lyrics : V.N.
1   രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
     വിശ്വാസത്തോടെ മുങ്ങുക എന്നാല്‍ നീ ശുദ്ധനായ്
         
          വിശ്വാസത്താല്‍ ഞാന്‍ നോക്കുന്നു യേശുവിന്‍ ക്രൂശിന്മേല്‍
          എന്‍പാപമെല്ലാം ചുമന്നു ഈ എന്‍ ഇമ്മാനുവേല്‍
 
2   ആ കള്ളനു സന്തോഷമായ് യേശുവിന്‍ രക്തത്താല്‍
     എനിക്കും അനുഭവമായ് ദൈവത്തിന്‍ കൃപയാല്‍-
 
3   യേശുവിന്‍ മുറിവുകളെ കണ്ടന്നു മുതല്‍ ഞാന്‍
     വീണ്ടെടുക്കും തന്‍സ്നേഹത്തെ തുടങ്ങി സ്തുതിപ്പാന്‍-
 
4   ഞാന്‍ ജീവിക്കും നാളൊക്കെയും നിന്‍ക്രൂശില്‍ മഹത്ത്വം
     ആകും എന്‍ പാട്ടും ധ്യാനവും ആകും എന്‍ പ്രസംഗം-
 
5   നിന്‍ രക്തത്തിന്‍റെ ഫലമായ് ഞാന്‍ വാഴും സ്വര്‍ഗ്ഗത്തില്‍
     അവിടെയും നിന്‍ സ്തുതിക്കായ് ഞാന്‍ പാടും ഭക്തിയില്‍-  
 

 Download pdf
33907354 Hits    |    Powered by Revival IQ