Search Athmeeya Geethangal

725. യേശു സന്നിധി മമ ഭാഗ്യം 
Lyrics : T.D.G.
യേശു സന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-
 
1   ശുദ്ധാത്മവനുദിനം എന്നുള്ളില്‍ വസിച്ചെന്നെ
     പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കും നേരമെപ്പോഴും-
 
2   ദൈവവചനമതില്‍ ധ്യാനിച്ചിടുവാനതി
     രാവിലെ തന്‍ പാദം പ്രാപിക്കും നേരം-
 
3   പാപത്താലശുദ്ധനായ് തീരും സമയമനു-
     താപഹൃദയമോടെ ഞാനണയുമ്പോള്‍-
 
4   ലോകചിന്തകളാകും ഭാരച്ചുമടതിനാല്‍
     ആകുലപ്പെട്ടു തളര്‍ന്നിടുന്ന നേരം-
 
5   ദു:ഖങ്ങള്‍ ഹൃദയത്തെ മുറ്റും തകര്‍ത്തിടുമ്പോള്‍
     ഒക്കെയും സഹിച്ചിടാന്‍ ശക്തി നല്‍കുന്ന-
 
6   യാതൊരു സമയമെന്നന്ധതയതുമൂലം
     പാതയറിയാതെ ഞാന്‍ വലയുമ്പോള്‍-
 
7   തക്കസമയമെല്ലാം മുട്ടും പ്രയാസവും തന്‍
     മക്കള്‍ക്കു തീര്‍ത്തു കൊടുത്തിടുന്നോരെന്‍-
 
8   ശത്രുവിന്‍ പരീക്ഷയെന്‍ നേരേ വന്നിടുന്നൊരു
     മാത്രയില്‍ ജയം നല്‍കി രക്ഷിച്ചിടുന്ന-                                         
 
T.D.G

 Download pdf
33907202 Hits    |    Powered by Revival IQ