Search Athmeeya Geethangal

781. മതി മതി യേശുവിൻ കൃപ  
മതി മതി യേശുവിൻ കൃപ മതിയേ
മതിമറന്നനുദിനം സ്തുതിച്ചിടുവാൻ (2)
ധരയിൽ ദുരിതം പെരുകിടുമ്പോൾ
പ്രതികൂലമനവധി അണഞ്ഞിടുമ്പോൾ
 
1. അരികൾ മുന്നിൽ അണിനിരന്നാൽ
വഴികൾ പലതും അടഞ്ഞുവെന്നാൽ (2)
ബന്ധം ബന്ധനമായിടുമ്പോൾ
ബന്ധുജനങ്ങൾ പിരിഞ്ഞിടുമ്പോൾ
 
2. ശോകം രോഗം മൂലമതാൽ ദേഹമിതാകെ
തളർന്നുവെന്നാൽ (2)
മരണം വരുമൊരുനാൾ വരെയും
നിയതം പാടും കൃപമതിയേ.

 Download pdf
48673330 Hits    |    Powered by Oleotech Solutions